സിആര്‍പിഎഫ് ക്യാമ്പില്‍ അഗ്നിബാധ
Sunday, December 21, 2014 11:40 PM IST
ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ക്യാമ്പില്‍ വന്‍ അഗ്നിബാധ. വന്‍ശബ്ദത്തോടെയുള്ള സ്ഫോടനത്തിനു പിന്നാലെ ക്യാമ്പില്‍ തീ പടരുകയായിരുന്നു. സ്ഫോടനശബ്ദം കേട്ടു സമീപവാസികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അഗ്നിശമനസേനാംഗങ്ങള്‍ ഉടന്‍ എത്തി തീയണച്ചു. എങ്കിലും പട്ടാളബാരക് പൂര്‍ണമായും കത്തിനശിച്ചിരുന്നു. തീപിടുത്തത്തിന്റെ കാര്യം വ്യക്തമല്ല. ആര്‍ക്കും പരിക്കേറ്റിട്ടുമില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.