പിഎഫ് നിക്ഷേപങ്ങള്‍ക്ക് 8.75% പലിശ തുടരും
Saturday, December 20, 2014 12:26 AM IST
ന്യൂഡല്‍ഹി: പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍ക്ക് 2014-15 സാമ്പത്തികവര്‍ഷം 8.75 ശതമാനം പലിശ നല്‍കാനുള്ള പിഎഫ് സെന്‍ട്രല്‍ ബോര്‍ഡ് ട്രസ്റിന്റെ (സിബിടി)യുടെ നിര്‍ദേശം ധനമന്ത്രാലയം അംഗീകരിച്ചു.

രാജ്യത്തെ അഞ്ചുകോടിയോളം നിക്ഷേപകര്‍ക്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ നിരക്കില്‍ ഈവര്‍ഷവും പലിശ നല്‍കാനാണ് ഓഗസ്റ് 26 നു ചേര്‍ന്ന യോഗത്തില്‍ സിബിടി തീരുമാനിച്ചത്. 2012-13 സാമ്പത്തികവര്‍ഷത്തിലാണു പലിശനിരക്ക് 8.50 ല്‍ നിന്ന് 8.75 ശതമാനമാക്കി ഉയര്‍ത്തിയത്. തൊഴില്‍ മന്ത്രാലയവും ആദായനികുതിവകുപ്പും വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.