ഇന്ത്യയില്‍ നിക്ഷേപങ്ങളേക്കാള്‍ കൂടുതല്‍ അനധികൃത പണം: അരുണ്‍ ജയ്റ്റ്ലി
ഇന്ത്യയില്‍ നിക്ഷേപങ്ങളേക്കാള്‍ കൂടുതല്‍  അനധികൃത പണം: അരുണ്‍ ജയ്റ്റ്ലി
Saturday, December 20, 2014 12:32 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: വിവിധ നിക്ഷേപങ്ങളില്‍ ഉള്ളതിനെക്കാള്‍ പതിന്മടങ്ങു പണം ഇന്ത്യയില്‍ ആളുകള്‍ അനധികൃതമായി കൈവശം വച്ചിട്ടുണ്െടന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. റവ.ഡോ. എബ്രഹാം മുളമൂട്ടില്‍ രചിച്ച ഇ-റുപ്പി ടു റീ ഇന്‍വെന്റ് ഇന്ത്യ എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നോര്‍ത്ത് ബ്ളോക്കില്‍ ധനമന്ത്രാലയത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രഫ. പി.ജെ കുര്യന്‍ അധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി എംപി അരുണ്‍ ജെയ്റ്റ്ലിയില്‍ നിന്നു പുസ്തകം ഏറ്റുവാങ്ങി. പുസ്തക രചയിതാവ് റവ. ഡോ. എബ്രഹാം മുളമൂട്ടില്‍ പുസ്തകത്തെക്കുറിച്ചു വിശദീകരിച്ചു. ദീപിക അസോസിയേറ്റ് എഡിറ്റര്‍ ജോര്‍ജ് കള്ളിവയലില്‍ ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. മലങ്കര കത്തോലിക്കാസഭ ബാഹ്യകേരള ബിഷപ് ജേക്കബ് മാര്‍ ബര്‍ണബാസ്, മലങ്കര കത്തോലിക്കാസഭ ബാഹ്യകേരള വികാരി ജനറല്‍ മോണ്‍. ഡാനിയല്‍ കുഴിതടത്തില്‍, ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വക്കറ്റ് ഏബ്രാഹം പട്യാനി, മാതൃഭൂമി ഡല്‍ഹി ബ്യൂറോ ചീഫ് എന്‍. അശോകന്‍, ദ വീക്ക് ബ്യൂ റോ ചീഫ് ആര്‍. പ്രസന്നന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


കാലാനുസൃതമായി മാറ്റം വന്നുകൊണ്ടിരിക്കുന്ന ധനവിനിയോഗ മാര്‍ഗങ്ങളില്‍ അടുത്തതായി കടന്നു വരാനുള്ളതാണു ഇ-റുപ്പി. ഇപ്പോള്‍ നെറ്റ് ബാങ്കിംഗും ക്രെഡിറ്റ് കാര്‍ഡും മറ്റും ഏറെ പ്രചാരം നേടിക്കഴിഞ്ഞു. മൊബൈല്‍ ബാങ്കിംഗും ഏറെ പ്രചാരം നേടിക്കഴിഞ്ഞു. വ്യക്തിപരമായി പറഞ്ഞാല്‍ കറന്‍സിയോ ചെക്കോ ഉപയോഗിക്കാതെ ഇ- ബാങ്കിംഗ് വഴിയാണ് ബില്ലുകള്‍ വരെ അടയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഇ-റുപ്പി എന്ന ആശയം മുന്നോട്ടുവയ്ക്കുന്നതു രാജ്യത്തു നിന്നും അഴിമതി ഇല്ലാതാക്കനുള്ള മാര്‍ഗത്തെയാണെന്നു പ്രഫ. പി.ജെ കുര്യന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.