കൃഷിഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതു തടയണം: മുല്ലപ്പള്ളി
കൃഷിഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതു  തടയണം: മുല്ലപ്പള്ളി
Saturday, December 20, 2014 12:31 AM IST
ന്യൂഡല്‍ഹി: കൃഷിഭൂമി വന്‍തോതില്‍ കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതു തടയണമെന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി ലോക്സഭയില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ രണ്ടര ദശലക്ഷം ഹെക്ടറിലേറെ കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്െടന്നാണു കണക്കുകള്‍. ലോകം മുഴുവന്‍ ഈ വര്‍ഷം കുടുംബ കൃഷിവര്‍ഷമായി ആചരിക്കുകയാണ്.

അമിത പലിശക്കാരില്‍നിന്നു കടം വാങ്ങി ദുരിതമനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കാന്‍ പൊതുമേഖലാ ബാങ്കുകളും സഹകരണ ബാങ്കുകളും കുറഞ്ഞ പലിശ നിരക്കില്‍ കൂടുതല്‍ കാര്‍ഷിക വായ്പകള്‍ നല്കണം. വിള ഇന്‍ഷ്വറന്‍സ് സ്കീമിന്റെ ആനുകൂല്യം വിപുലപ്പെടുത്തി എല്ലാ കര്‍ഷകര്‍ക്കും പ്രയോജനം ലഭിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും ക്ഷീര കര്‍ഷകരെ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനു നടപടി സ്വീകരിക്കണമെന്നും സ്വാമിനാഥന്‍ കമ്മീഷന്‍ സംബന്ധിച്ച ചര്‍ച്ചയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.