ഹാഫിസിനെയും ദാവൂദിനെയും ഇന്ത്യക്കു കൈമാറണമെന്നു വെങ്കയ്യ നായിഡു
ഹാഫിസിനെയും ദാവൂദിനെയും ഇന്ത്യക്കു കൈമാറണമെന്നു വെങ്കയ്യ നായിഡു
Friday, December 19, 2014 12:34 AM IST
ന്യൂഡല്‍ഹി: മുംബൈ ആക്രമണക്കേസിലെ പ്രതി ഹാഫിസ് സയീദിനെയും ദാവൂദ് ഇബ്രാഹിമിനെയും ഇന്ത്യക്കു കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു പാര്‍ലമെന്റിനു പുറത്ത് ഇന്നലെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഭീകരപ്രവര്‍ത്തനത്തെ എതിരിടുന്നതില്‍ ഗൌരവത്തോടെയുള്ള സമീപനമാണെങ്കില്‍ ഇവരെ കൈമാറണമെന്നാണ് ഇന്ത്യയുടെ ആവശ്യമെന്നും മന്ത്രി പറഞ്ഞു.


പെഷാവറില്‍ സ്കൂളിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലെങ്കിലും ഭീകരതയെ ചെറുത്തു തോല്‍പിക്കാന്‍ പാക്കിസ്ഥാന്‍ തയാറാകണം. ഹാഫിസ് സയീദിനെയും ദാവൂദ് ഇബ്രാഹിമിനെയും ഇന്ത്യക്കു കൈമാറണമെന്നു പറഞ്ഞ നായിഡു മനുഷ്യത്വത്തിന്റെ ശത്രുവായാണ് സയീദിനെ വിശേഷിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.