പ്രധാനമന്ത്രിയെ കാണാന്‍ കഴിയുന്നതു സെല്‍ഫികളില്‍ എന്നു തൃണമൂല്‍
Thursday, December 18, 2014 12:11 AM IST
ന്യൂഡല്‍ഹി: മതപരിവര്‍ത്തനമടക്കമുള്ള സുപ്രധാന വിഷയങ്ങളില്‍ രാജ്യത്തിന്റെ തലവനില്‍ നിന്നു പ്രതികരണം തേടുമ്പോള്‍ പ്രധാനമന്ത്രിയെ സെല്‍ഫികളില്‍ മാത്രമേ കാണാനാവുന്നുള്ളുയെന്നു രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ വിമര്‍ശനം. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയനാണു പ്രധാനമന്ത്രിക്കെതിരേ രൂക്ഷ പ്രതികരണം നടത്തിയത്. രാജ്യസഭയിലെത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വീസ അനുവദിക്കണമെന്ന ആവശ്യം ഇന്നലെയും അദ്ദേഹം ഉന്നയിച്ചു. ഡെറിക് ഒബ്രിയന്റെ പരാമര്‍ശത്തെ ബിജെപി അംഗങ്ങള്‍ കനത്ത ഒച്ചപ്പാടോടെയാണ് എതിരേറ്റത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.