ജിഎസ്ടി: ഭരണഘടനാ ഭേദഗതി ബില്‍ മന്ത്രിസഭ അംഗീകരിച്ചു
Thursday, December 18, 2014 12:06 AM IST
ന്യൂഡല്‍ഹി: ചരക്കുസേവന നികുതി (ജിഎസ്ടി) നടപ്പാക്കാന്‍ ആവശ്യമായ ഭരണഘടനാ ഭേദഗതി ബില്ലിനു കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. പാര്‍ലമെന്റിന്റെ ഈ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.

മൂന്നു വര്‍ഷത്തേക്കു പെട്രോളിയത്തിന്റെ നികുതി ഇപ്പോഴത്തേതുപോലെ തുടരാമെന്ന ഒത്തുതീര്‍പ്പോടെയാണ് ഇതിനു കളമൊരുങ്ങിയത്. പെട്രോളിയം ജിഎസ്ടിയില്‍ പെടുത്തി നിരക്കില്ലാത്ത പട്ടികയിലാക്കും. അപ്പോള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും നിലവിലുള്ള നികുതികള്‍ തുടരാം. മൂന്നു വര്‍ഷത്തിനകം എന്തു വേണമെന്നു ചര്‍ച്ച നടത്തി തീരുമാനമാകും.


കഴിഞ്ഞ വര്‍ഷം കേന്ദ്രവും സംസ്ഥാനങ്ങളും കൂടി 3.06 ലക്ഷം കോടി രൂപയാണു പെട്രോളിയം മേഖലയില്‍നിന്നു നികുതിയായി പിരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.