വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം വിളിക്കും
Thursday, December 18, 2014 12:17 AM IST
ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യസ രംഗത്തു പുതിയ പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം വിളിക്കും. ജനുവരി ആറിനാണു വിദ്യാഭ്യാസ സെക്രട്ടറിമാര്‍ കൂടി പങ്കെടുക്കുന്ന യോഗം നടക്കുന്നതെന്നു കേന്ദ്ര മന്ത്രി സ്മൃതി ഇറാനി അറിയിച്ചു.

യുജിസിയെയും ആള്‍ ഇന്ത്യാ കൌണ്‍സില്‍ ഫോള്‍ ടെക്നിക്കല്‍ എഡ്യുക്കേഷനെയും പരിശോധിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്െടന്നും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.