ന്യൂനപക്ഷത്തിന് സുരക്ഷിതത്വമില്ലാത്ത അവസ്ഥ: ഡല്‍ഹി ഭദ്രാസനാധിപന്‍
Thursday, December 18, 2014 12:15 AM IST
ന്യൂഡല്‍ഹി: ന്യൂനപക്ഷത്തിന് സ്വൈര്യജീവിതവും സുരക്ഷിതത്വവും ഇല്ലാത്ത അവസ്ഥയാണു രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നു മാര്‍ത്തോമ്മ സഭ ഡല്‍ഹി ഭദ്രാസനാധിപന്‍ ഡോ. ഏബ്രഹാം മാര്‍ പൌലോസ് മെത്രാപ്പൊലീത്ത.ക്രിസ്മസ്ദിനം പ്രവൃത്തിദിനമാക്കുന്നത് അടക്കമുള്ള വിഷയങ്ങള്‍ ആശങ്കയുണര്‍ത്തുന്നതാണ്. പ്രധാനമന്ത്രി മൌനം പാലിക്കുന്നതിന്റെ അര്‍ഥം മനസിലാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡോ. ജോര്‍ജ് മാത്യു മോഡറേറ്ററായിരുന്ന പാനല്‍ ചര്‍ച്ചയില്‍ ഡോ. ടി.കെ. ഉമ്മന്‍, പ്രഫ. എല്‍.കെ. രാമകൃഷ്ണന്‍, ഡോ. റിസ്വാന്‍ ഖൈസര്‍, ആര്‍. പ്രസന്നന്‍, ആനി രാജ, വെങ്കിടേഷ് രാമകൃഷ്ണന്‍, വര്‍ഗീസ് കെ. ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.