റബര്‍ ഇറക്കുമതി നിര്‍ത്തിവയ്ക്കണം: കൊടിക്കുന്നില്‍
റബര്‍ ഇറക്കുമതി നിര്‍ത്തിവയ്ക്കണം: കൊടിക്കുന്നില്‍
Saturday, November 29, 2014 12:07 AM IST
ന്യൂഡല്‍ഹി: കേരളത്തിലെ റബര്‍ കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്ന റബര്‍ ഇറക്കുമതി നിര്‍ത്തിവയ്ക്കണമെന്നു കൊടിക്കുന്നില്‍ സുരേഷ് എംപി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.

ഇറക്കുമതി തുടരുന്നതു കാരണം കേരളത്തിലെ റബര്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്. റബറിന്റെ വിലയിടിവ് മൂലം കര്‍ഷകര്‍ക്കു കൃഷിയുമായി മുന്നോട്ടു പോകാന്‍ കഴിയാത്ത അവസ്ഥയാണു സംജാതമായിരിക്കുന്നത്. റബര്‍ വിറ്റ് ലഭിക്കുന്ന വരുമാനം തൊഴിലാളികള്‍ക്കു കൂലി കൊടുക്കാന്‍ പോലും തികയുന്നില്ല.

റബറിന്റെ വില ഇടിയുകയും കൃഷിക്കു വന്‍തുക ചെലവാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ റബര്‍ കൃഷിയില്‍ നിന്നു പിന്‍മാറിക്കൊണ്ടിരിക്കുകയാണ്. ടയര്‍ മുതലാളിമാര്‍ക്കു വേണ്ടിയാണു വന്‍തോതില്‍ വിദേശ രാജ്യങ്ങളില്‍ നിന്നു വന്‍ തോതില്‍ റബര്‍ ഇറക്കുമതി ചെയ്യുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി ആരോപിച്ചു. ചെറുകിട-ഇടത്തരം റബര്‍ കര്‍ഷകരെ ദ്രോഹിക്കുന്ന ഈ നിലപാട് കേന്ദ്രസര്‍ക്കാര്‍ തിരുത്തിയില്ലെങ്കില്‍ കര്‍ഷകര്‍ ആത്മഹത്യയിലേക്കു നീങ്ങേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.