ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന് സഹായം പരിഗണിക്കും: കേന്ദ്രമന്ത്രി
Saturday, November 29, 2014 12:06 AM IST
ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിന് 300 കോടി രൂപയുടെ അടിയന്തര ധനസഹായം ലഭ്യമാക്കണമെന്ന ആവശ്യം പരിഗണിക്കുമെന്നു കേന്ദ്ര ഘനവ്യവസായ മന്ത്രി ആനന്ദ് ഗീഥെ. ജനുവരി ആദ്യവാരം ഫാക്ടറി സന്ദര്‍ശിക്കാമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി, ഐഎന്‍ടിയുസി ദേശീയ വൈസ് പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മന്ത്രി ഉറപ്പു നല്‍കി. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലാഭമുണ്ടാക്കുന്ന പൊതു മേഖാലാ സ്ഥാപനമാണെന്നും കേന്ദ്രം നടത്തിയ നിക്ഷേപത്തിന്റെ മൂന്ന് ഇരട്ടിയിലധികം ലാഭമുണ്ടാക്കിയിട്ടുണ്െടന്നും ഇരുവരും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ധനസഹായം കേന്ദ്രവിഹിതമായി നല്‍കുകയോ അതല്ലെങ്കില്‍ പലിശരഹിത വായ്പ്പയായി ലഭ്യമാക്കുകയോ ചെയ്യണമെന്നാണ് ഇരുവരും മന്ത്രിയോട് അഭ്യര്‍ഥിച്ചത്.


നേരത്തേ ഈ ആവശ്യം ഉന്നയിച്ച് ഐഎന്‍ടിയുസി ദേശീയ പ്രസിഡന്റ് ഡോ.സജ്ഞീവ റെഡ്ഡി പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും കത്തുനല്‍കിയിരുന്നതായി ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.