ഭരത് ഭൂഷന്റെയും വധേരയുടെയും വഴിവിട്ട വിമാനയാത്രകളുടെ റിപ്പോര്‍ട്ടുമായി തെഹല്‍ക്ക
ഭരത് ഭൂഷന്റെയും വധേരയുടെയും വഴിവിട്ട വിമാനയാത്രകളുടെ റിപ്പോര്‍ട്ടുമായി തെഹല്‍ക്ക
Saturday, November 29, 2014 11:56 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: സംസ്ഥാന ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണും പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയ്ക്കുമെതിരേ ഗുതുതര ആരോപണങ്ങളുമായി തെഹല്‍ക്ക. ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി ജെറ്റ് എയര്‍വേസില്‍നിന്നു ഭരത് ഭൂഷണ്‍ യാത്രാ ആനുകൂല്യം കൈപ്പറ്റിയെന്നാണു തെഹല്‍ക്കയുടെ അന്വേഷണാത്മക റിപ്പോര്‍ട്ടില്‍ കണ്െടത്തിയിരിക്കുന്നതായി പത്രാധിപ സമിതി അംഗങ്ങള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചത്. കേന്ദ്ര വ്യോമയാന ഡയറക്ടര്‍ ജനറലിന്റെ പദവിയിലിരിക്കുമ്പോഴാണു കുടുംബസമേതം ഡല്‍ഹിയില്‍ നിന്ന് അമൃത്സറിലേക്കുള്ള യാത്രയ്ക്കു ഭരത്ഭൂഷണ്‍ വഴിവിട്ട സഹായം വിമാനക്കമ്പനിയില്‍നിന്നു സ്വീകരിച്ചത്. വിമാനത്തില്‍ മുന്‍കൂട്ടി സീറ്റ് ബുക്ക് ചെയ്തിരുന്ന ഒമ്പതു പേരെ ഒഴിവാക്കിയാണു ഭരത്ഭൂഷണും സംഘത്തിനും ജെറ്റ് എയര്‍വേസ് യാത്രാ സൌജന്യം തരപ്പെടുത്തിക്കൊടുത്തതെന്നും തെഹല്‍ക്കയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

റോബര്‍ട്ട് വധേരയ്ക്കു ലണ്ടനിലേക്കുള്ള എട്ടു വിദേശയാത്രകള്‍ക്കാണു വിമാനക്കമ്പനി സൌജന്യമുള്‍പ്പടെയുള്ള സൌകര്യങ്ങള്‍ ചെയ്തു കൊടുത്തത്. കുറഞ്ഞ നിരക്കിലുള്ള ഇക്കോണമി ക്ളാസ് ടിറ്റൈടുത്തിട്ട് ഉയര്‍ന്ന ക്ളാസിലേക്കു സ്ഥാനക്കയറ്റം നല്‍കിയാണ് സൌജന്യമായി ജെറ്റ് എയര്‍വേസ് വധേരയ്ക്കു സൌകര്യം ചെയ്തുകൊടുത്തത്. ഡല്‍ഹിയില്‍നിന്നു ലണ്ടനിലേക്കും മിലാനിലേക്കും മക്കളും തന്റെ മാതാവും ഒന്നിച്ചു വധേര യാത്ര ചെയ്തിട്ടുണ്ട്. ഇക്കോണമി ക്ളാസില്‍ ഡല്‍ഹി-ലണ്ടന്‍ യാത്രയ്ക്ക് 78,000 രൂപയും ഫസ്റ് ക്ളാസില്‍ മൂന്നു ലക്ഷവുമാണു നിരക്ക്. കഴിഞ്ഞ ഒക്ടോബറിലും ജെറ്റ് എയര്‍വേസിന്റെ യാത്രാസൌജന്യം പറ്റി വധേര ലണ്ടനിലേക്കു പറന്നുവെന്നാണു തെഹല്‍ക്ക വെളിപ്പെടുത്തുന്നത്.

ജെറ്റ് എയര്‍വേസ് വൈസ് പ്രസിഡന്റ് വിനോദ് സരീന്‍, കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്റ് ജെന്നിഫര്‍ ഡിസില്‍വ, ചെയര്‍മാന്‍ നരേഷ് ഗോയല്‍ എന്നിവരുമായി വധേര നടത്തിയ ഇ-മെയില്‍ സംഭാഷണങ്ങളില്‍നിന്നു വ്യക്തമാകുന്നതു മൂന്നു തവണയും ഇക്കോണമി ക്ളാസില്‍ ടിക്കെറ്റെടുത്തിട്ട് യാത്ര ഫസ്റ് ക്ളാസിലേക്ക് അപ്ഡേറ്റ് ചെയ്യുകയായിരുന്നുവെന്നാണ്. സൌജന്യ വിമാന യാത്രാടിക്കറ്റുകളുടെ ദുരുപയോഗം സംബന്ധിച്ചു കഴിഞ്ഞ വര്‍ഷം സിബിഐ അന്വേഷണം ആരംഭിച്ചിരുന്നു എന്നും തെഹല്‍ക്ക അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.


ഇതിനു മുമ്പ് മുന്‍ വ്യോമയാന മന്ത്രി അജിത് സിംഗ്, കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ്, പശ്ചിമബംഗാളിലെ ഐഎഎസ് ഓഫീസര്‍ മനോജ് മാല്‍വിയ, മുന്‍ ചീഫ് സെക്രട്ടറി കെ.എന്‍. ശ്രീവാസ്തവ, മുന്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ലളിത് ഗുപ്ത, വി.പി. അഗര്‍വാള്‍ തുടങ്ങി നിരവധി വിഐപികളും ജെറ്റ് എയര്‍വേസിന്റെ യാത്ര സൌജന്യം പറ്റിയവരില്‍ ഉണ്െടന്നാണു തെഹല്‍ക്ക റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ മാല്‍വിയ ഒരു ലക്ഷം രൂപ മാത്രം നല്‍കിയാണു തന്റെ കുടുംബത്തോടൊപ്പം ലണ്ടന്‍ അടക്കം 28 വിദേശ രാജ്യങ്ങളിലേക്കു ജെറ്റ് എയര്‍വേസില്‍ യാത്ര തരപ്പെടുത്തിയത്. ഡല്‍ഹിയില്‍നിന്ന് ലണ്ടനിലേക്കും തിരിച്ചും ഇക്കോണമി ക്ളാസില്‍ യാത്രചെയ്യാനുള്ള ടിക്കറ്റ് നിരക്ക് മാത്രം ഒരു ലക്ഷം രൂപ ആണ്. യാ ത്രാ സൌജന്യം എന്നതിനേക്കാള്‍ വിമാനക്കമ്പനികളെ സ്വാധീനിച്ചാല്‍ മുന്‍കൂട്ടി ടിക്കറ്റെടുക്കാതെയും വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കിയും രാജ്യത്തു നിന്ന് എവിടേക്കും യാത്ര ചെയ്യാമെന്ന ഗുരുതര സുരക്ഷാവീഴ്ചകൂടി ഇതിനു പിന്നിലുണ്ട്.

റോബര്‍ട്ട് വധേര ഉള്‍പ്പെടെയുള്ളവരുടെ വഴിവിട്ട യാത്രകള്‍ വെളിപ്പെടുത്തിക്കൊണ്ട് ഇന്നലെ ഡല്‍ഹിയിലെ പ്രസ് ക്ളബ് ഓഫ് ഇന്ത്യയില്‍ ചിലര്‍ പ്രതിഷേധവുമുയര്‍ത്തിയിരുന്നു. വധേരയെപ്പോലെ ആം ആദ്മിയായ ഒരാള്‍ക്കെതിരേ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതു കഷ്ടമാണെന്നായിരുന്നു പ്രതിഷേധമുയര്‍ത്തിയ ഖദര്‍ധാരി ചൂണ്ടിക്കാട്ടിയത്. അതിനിടെ, ബിജെപി ബന്ധമുള്ളവരോ മോദി അനുകൂലികളോ ഇത്തരം വഴിവിട്ട വിമാനയാത്രകള്‍ നടത്തിയിട്ടുണ്േടാ എന്ന ചോദ്യത്തിന് തെഹല്‍ക്കയുടെ വരും ലക്കങ്ങള്‍ക്കായി കാത്തിരിക്കാനായിരുന്നു എക്സിക്യൂട്ടീവ് എഡിറ്റര്‍ രമേഷ് ശര്‍മയുടെ മറുപടി. തെഹല്‍ക്ക പൊളിറ്റിക്കല്‍ എഡിറ്റര്‍ രമേഷ് രാമചന്ദ്രന്‍, അസോസിയറ്റ് എഡിറ്റര്‍ സബിന്‍ ഇക്ബാല്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.