രാജാ മഹേന്ദ്ര പ്രതാപിന്റെ ജന്മവാര്‍ഷികാഘോഷം: എതിര്‍പ്പു ശക്തമാകുന്നു
Saturday, November 29, 2014 12:07 AM IST
അലിഗഡ്: അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ സ്വാതന്ത്യ്രസമരസേനാനി രാജാ മഹേന്ദ്ര പ്രതാപിന്റെ ജന്മവാര്‍ഷികദിനം ആഘോഷിക്കാനുള്ള ബിജെപിയുടെ തീരുമാനം വിവാദമാകുന്നു. ഇത്തരമൊരുനീക്കം വര്‍ഗീയസംഘര്‍ഷത്തിനു വഴിതെളിക്കുമെന്ന് വൈസ് ചാന്‍സലര്‍ മുന്നറിയിപ്പു നല്‍കുമ്പോഴും പരിപാടിയുമായി മുന്നോട്ടുപോകാനാണു ബിജെപിയുടെ തീരുമാനം. ബിഎസ്പി, എസ്പി, എന്‍സിപി തുടങ്ങിയ കക്ഷികള്‍ ബിജെപിയുടെ നീക്കത്തെ ആശങ്കയോടെയാണു കാണുന്നത്.


റാലിയും പൊതുയോഗവും ഉള്‍പ്പെടെ പരിപാടികളോടെ തിങ്കളാഴ്ചയാണു രാജാ മഹേന്ദ്ര പ്രതാപിന്റെ ജന്മവാര്‍ഷികം യുപിയിലെ ബിജെപി നേതൃത്വത്തിന്റെ ആഭിമുഖ്യത്തില്‍ ആഘോഷിക്കുന്നത്. പരിപാടിയുമായി ഒരുവിഭാഗം മുന്നോട്ടുപോകുന്നത് വിദ്യാര്‍ഥി സംഘര്‍ഷത്തിനു വഴിതെളിക്കുമെന്നു ചൂണ്ടിക്കാട്ടി കേന്ദ്രമാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്ക് സര്‍വകലാശാല വൈസ് ചാന്‍സര്‍ സമീറുദ്ദീന്‍ ഷാ കത്തയച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.