മൂന്നു വകുപ്പുകളില്‍ സെക്രട്ടറിമാര്‍
Wednesday, November 26, 2014 12:13 AM IST
ന്യൂഡല്‍ഹി: ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റാന്‍ഡേര്‍ഡ്സ് ഡയറക്ടര്‍ ജനറല്‍ സുനില്‍ സോണിയെ പ്രവാസി ഇന്ത്യക്കാരുടെ കാര്യങ്ങള്‍ക്കായുള്ള വകുപ്പില്‍ സ്പെഷല്‍ സെക്രട്ടറിയായി നിയമിച്ചു. സെക്രട്ടറി പ്രേം നാരായണ്‍ ഡിസംബര്‍ അവസാനം റിട്ടയര്‍ ചെയ്യുമ്പോള്‍ സോണി വകുപ്പ് സെക്രട്ടറിയാകും.

ധനവകുപ്പിലെ ചെലവുകാര്യ സ്പെഷല്‍ സെക്രട്ടറി അഞ്ജലി ചിബ് ദുഗ്ഗലിനെ കമ്പനികാര്യവകുപ്പിലേക്കു മാറ്റി. ഫെബ്രുവരിയില്‍ അഞ്ജലി ആ വകുപ്പില്‍ സെക്രട്ടറിയാകും. പെട്രോളിയം സ്പെഷല്‍ സെക്രട്ടറി രാജീവ്കുമാറിനെ ഷിപ്പിംഗ് സെക്രട്ടറിയായി നിയമിച്ചു. മൂവരും 1981 ബാച്ച് ഐഎഎസുകാരാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.