14 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നേവി അറസ്റ് ചെയ്തു
Monday, November 24, 2014 12:24 AM IST
രാമേശ്വരം: സമുദ്രാതിര്‍ത്തി ലംഘിച്ചു മത്സ്യബന്ധനം നടത്തിയ 14 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ് ചെയ്തതായി ഫിഷറീസ് വകുപ്പ് അറിയിച്ചു. പിടിയിലായ 14 പേരും തമിഴ്നാട്ടിലെ രാമേശ്വരം, ജഗദപട്ടണം എന്നീ സ്ഥലങ്ങളില്‍നിന്നുള്ളവരാണ്. ഇവരുടെ മൂന്നു ബോട്ടുകളും ശ്രീലങ്കന്‍ സേന പിടിച്ചെടുത്തു.

മയക്കുമരുന്ന് കള്ളക്കടത്തിനു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അഞ്ചു പേരെ ശ്രീലങ്കന്‍ സര്‍ക്കാര്‍ വിട്ടയച്ചതിനു പിന്നാലെയാണു പുതിയ സംഭവമുണ്ടായിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.