താജ്മഹല്‍ സുന്നി വഖഫ് ബോര്‍ഡിനു കൈമാറണമെന്ന്
താജ്മഹല്‍ സുന്നി വഖഫ് ബോര്‍ഡിനു കൈമാറണമെന്ന്
Saturday, November 22, 2014 12:13 AM IST
ലക്നോ: ലോകാദ്ഭുതങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന, താജ്മഹല്‍ സുന്നി വഖഫ് ബോര്‍ഡിനു കൈമാറണമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി അസം ഖാന്‍. അവിടെ വരുന്ന വിനോദസഞ്ചാരികളില്‍നിന്നു പിരിക്കുന്ന തുക നിര്‍ധനരായ മുസ്ലിംകള്‍ക്കു നല്കണമെന്നും മന്ത്രി അസം ഖാന്‍ പറഞ്ഞു.

താജ്മഹല്‍ രണ്ടു മുസ്ലിമുകളുടെ ശവകുടീരമാണ്. രാജ്യത്തെ മുസ്ലിംകളുടെ ശവകുടീരങ്ങളില്‍ വഖഫ് ബോര്‍ഡിന് അധികാരമുണ്ട്. സുന്നി നേതാക്കള്‍ അവകാശവാദമുന്നയിക്കണമെന്നും ഖാന്‍ അഹ്വാനം ചെയ്തു.


ഏഴാം നൂറ്റാണ്ടിലെ ശവകുടീരം ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ കോടികള്‍ സമ്പാദിക്കുകയാണ്. താജ്മഹലില്‍നിന്നു ലഭിക്കുന്ന പണം മുസ്ലിംകളുടെ വിദ്യാഭ്യാസത്തിന് ഉപയുക്തമാക്കണം. രാജ്യത്തെ രണ്ടു യൂണിവേഴ്സിറ്റികള്‍ ഈ പണമുപയോഗിച്ച് ഓടിക്കാം. വഖഫ് ബോര്‍ഡിനു താജ്മഹല്‍ കൈമാറി ഒരു നിസാമിനെ നിയോഗിച്ചാല്‍ മുസ്ലികള്‍ക്ക് അതൊരു സഹായമാകുമെന്നും അസംഖാന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.