കാഷ്മീരില്‍ കൊല്ലപ്പെട്ട തീവ്രവാദികള്‍ ലഷ്കര്‍ ഇ ത്വയ്ബ അംഗങ്ങള്‍
Saturday, November 22, 2014 12:13 AM IST
ശ്രീനഗര്‍: കാഷ്മീരില്‍ പുല്‍വാമ ജില്ലയിലെ ത്രാലില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മൂന്നു തീവ്രവാദികള്‍ ലഷ്കര്‍ ഇ ത്വയ്ബ അംഗങ്ങളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതിലൊരാള്‍ ലഷ്കറിന്റെ സ്വയംപ്രഖ്യാപിത കമാന്‍ഡറാണ്.

പന്‍സ്റിന്‍ നിവാസിയായ ഷിറാസ് ഗനായ്, രജൌരിയിലെ കോലാകട്ടിനു സമീപം ഹിനാബാഗ്ള മേഖലയില്‍ താമസിക്കുന്ന ഹൈദര്‍ എന്നറിയപ്പെടുന്ന ഷബിര്‍ ബാര്‍ഗത്. ചിനിഗാം സ്വദേശി അസിഫ് ഭട്ട് എന്നിവരുടെ ലഷ്കര്‍ ഇ ത്വയ്ബ ബന്ധമാണ് അന്വേഷണസംഘം സ്ഥിരീകരിച്ചത്. പുല്‍വാമയിലെ കോടതിക്കു പുറത്ത് പോലീസ് സബ് ഇന്‍സ്പക്ടറെയും രണ്ടു സഹപ്രവര്‍ത്തകരെയും കൊലപ്പെടുത്തിയ തീവ്രവാദികളെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്നാണ് ഗനായ്ക്കെതിരായ കുറ്റം.


ഷോപ്പിയാനില്‍ നാലു പോലീസുകാരുടെ കൊലപാതകത്തിലെ പ്രതികള്‍ക്കും ഇയാളുടെ സഹായം ലഭിച്ചിട്ടുണ്ട്. അടുത്തിടെയാണ് ഇയാള്‍ ലഷ്കര്‍ ത്വയ്ബയില്‍ ചേര്‍ന്നത്. നേരത്തെ മറ്റു രണ്ടു തീവ്രവാദി സംഘടനകളുമായി ബന്ധപ്പെട്ടും ഗനായി പ്രവര്‍ത്തിച്ചിട്ടുണ്െടന്ന് അന്വേഷണത്തില്‍ കണ്െടത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.