റിപ്പബ്ളിക് ദിനത്തില്‍ ഒബാമ മുഖ്യാതിഥി
റിപ്പബ്ളിക് ദിനത്തില്‍ ഒബാമ മുഖ്യാതിഥി
Saturday, November 22, 2014 12:03 AM IST
ന്യൂഡല്‍ഹി: അടുത്ത റിപ്പബ്ളിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയാകാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ചു.

ഒബാമ ക്ഷണം സ്വീകരിച്ചതായി വൈറ്റ്ഹൌസ് വക്താവ് വാഷിംഗ്ടണില്‍ അറിയിച്ചു. ഒബാമയുടെ സന്ദര്‍ശനം എത്ര ദിവസത്തേക്ക് എന്നതടക്കമുള്ള വിശദാംശങ്ങള്‍ പിന്നീടു തീരുമാനിക്കുമെന്നു വിദേശകാര്യ വകുപ്പ് ഡല്‍ഹിയില്‍ അറിയിച്ചു.

ഇതാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് റിപ്പബ്ളിക് ദിനത്തില്‍ മുഖ്യാതിഥിയാകുന്നത്. താന്‍ ഒബാമയെ ക്ഷണിച്ചെന്നു ട്വിറ്ററിലൂടെയാണു മോദി അറിയിച്ചത്.


പ്രധാനമന്ത്രി മോദിയുടെ ഒരു നയതന്ത്ര നേട്ടമാണ് ഒബാമയെ ജനുവരിയില്‍ ഇന്ത്യയിലെത്തിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷം എല്ലാ രീതിയിലും തണുത്തുപോയിരുന്ന ഇന്ത്യ -അമേരിക്ക ബന്ധം ഊഷ്മളമാക്കിയതു മോദിയുടെ യുഎസ് സന്ദര്‍ശനമാണ്.

ഒബാമ വരുംമുമ്പേ അമേരിക്കന്‍ കമ്പനികള്‍ ആവശ്യപ്പെടുന്ന പല ഉദാരവത്കരണ നടപടികളും ഇന്ത്യ പ്രഖ്യാപിക്കും. ഇന്‍ഷ്വറന്‍സില്‍ കൂടുതല്‍ വിദേശ ഓഹരി അനുവദിക്കുന്നത് അതിലൊ ന്നാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.