മുല്ലപ്പെരിയാര്‍: കേന്ദ്രസര്‍ക്കാര്‍ യോഗം വിളിച്ചതായി ഉമാ ഭാരതി
മുല്ലപ്പെരിയാര്‍: കേന്ദ്രസര്‍ക്കാര്‍ യോഗം വിളിച്ചതായി ഉമാ ഭാരതി
Friday, November 21, 2014 11:50 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചിട്ടുണ്െടന്നു കേന്ദ്ര ജലവിഭവ മന്ത്രി ഉമാ ഭാരതി. നാളെയോ അടുത്ത വ്യാഴാഴ്ചയോ ആകും യോഗം ചേരുക. ഇതിനായി സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കാന്‍ സംസ്ഥാന മന്ത്രിമാരോടു നിര്‍ദേശിച്ചിട്ടുണ്ട്.

അണക്കെട്ടിലെ ജലനിരപ്പ് വര്‍ധിക്കുന്നതു സംബന്ധിച്ച പ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ കേരളം അറിയിച്ചിട്ടുണ്െടന്നും പ്രശ്നം പരിഹരിക്കുന്നതിനു കേന്ദ്ര ജല കമ്മീഷന്റെ സഹായം തേടുമെന്നും സംസ്ഥാന ജലമന്ത്രിമാരുടെ യോഗത്തിനു ശേഷം കേന്ദ്രമന്ത്രി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.


എന്നാല്‍, ഉന്നതതല യോഗം ചേരുന്നതു സംബന്ധിച്ചു വ്യക്തമായ അഭിപ്രായം പറയാന്‍ ജലമന്ത്രാലയം ഉദ്യോഗസ്ഥര്‍ തയാറായില്ല. ശനിയാഴ്ചയോ അടുത്തയാഴ്ചയോ യോഗം ചേരുന്നതു സംബന്ധിച്ചോ ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളോടു നിര്‍ദേശം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതിനെക്കുറിച്ചോ തങ്ങള്‍ക്കു നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന സൂചനയാണ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്.

അതേസമയം, പ്രശ്നങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാനാവുമെന്നു പ്രതീക്ഷിക്കുന്നതായി കേന്ദ്രമന്ത്രി ഉമാ ഭാരതി വ്യക്തമാക്കി. പൊതുസമൂഹത്തിന്റെ ആശങ്കകൂടി പരിഗണിക്കുമെന്നും ഉമാ ഭാരതി കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.