പാക്കിസ്ഥാനുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാം: ഡോവല്‍
Wednesday, October 22, 2014 12:28 AM IST
ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായുള്ള എല്ലാ വിഷയങ്ങളും ചര്‍ച്ചകളിലൂടെ പരിഹരിക്കാനാകുമെന്ന് ഇന്ത്യ. സാമ്പത്തികമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ചൈനയുമായി, അതിര്‍ത്തിയിലെ സ്വാതന്ത്യ്രം ബലികഴിക്കാതെതന്നെ നല്ല ബന്ധം തുടരാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പറഞ്ഞു.

പരിഹാരമില്ലാത്ത ഒരു വിഷയവുമില്ലെന്ന മുഖവരയോടെയാണു പാക്കിസ്ഥാനുമായുള്ള ബന്ധത്തെക്കുറിച്ച് ഡല്‍ഹിയില്‍ നടന്ന മ്യൂണിക് സുരക്ഷാ സമ്മേളനത്തില്‍ അജിത് ഡോവല്‍ പറഞ്ഞുതുടങ്ങിയത്. പരിഹരിക്കാനാകാത്ത ഒരു പ്രശ്നവും പാക്കിസ്ഥാനുമായുള്ളതായി വിശ്വസിക്കുന്നില്ലെന്ന് അടുത്തിടെ അതിര്‍ത്തിയിലുണ്ടായ വെടിനിര്‍ത്തല്‍ കരാര്‍ലംഘനത്തെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.