ലോക ആയുര്‍വേദ സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
Tuesday, October 21, 2014 12:39 AM IST
ന്യൂഡല്‍ഹി: ആറാമത് ലോക ആയുര്‍വേദ സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. നവംബര്‍ ആറിനു ആരംഭിക്കുന്ന സമ്മേളനം നാലു ദിവസം നീണ്ടുനില്ക്കുമെന്നു കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജസോലയിലും ഡല്‍ഹിയിലും ആരംഭിക്കുന്ന ഓള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദയില്‍ പിജി വിദ്യാര്‍ഥികളുടെ ആദ്യ ബാച്ച് 2015-16 അധ്യയന വര്‍ഷത്തില്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.