സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു മൂന്നു പേര്‍ മരിച്ചു
Thursday, October 2, 2014 12:07 AM IST
ബറേലി: ഉത്തര്‍പ്രദേശില്‍ ബറേലിയിലെ ജാട്ട് റെജിമെന്റ് സെന്ററില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് രണ്ടു പൈലറ്റുമാരും ഒരു എന്‍ജിനിയറും മരിച്ചു. മേജര്‍മാരായ അഭിജിത് ഥാപ്പ, വീര്യാണി, ക്യാപ്റ്റന്‍ വികാസ് എന്നിവരാണു മരിച്ചത്. ഇന്നലെ രാവിലെ എട്ടിന് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നയുടനായിരുന്നു അപകടം. എന്‍ജിനു തീപിടിച്ചതാണ് അപകടകാരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.