ബിജെപിയുമായുള്ള ഒത്തുകളി മൂലമാണ് എന്‍സിപി പിന്തുണ പിന്‍വലിച്ചതെന്നു ചവാന്‍
Wednesday, October 1, 2014 1:32 AM IST
തുല്‍ജാപുര്‍ (മഹാരാഷ്ട്ര): സര്‍ക്കാരിനുള്ള പിന്തുണ എന്‍സിപി പിന്‍വലിക്കാന്‍ കാരണം ബിജെപിയുമായുള്ള ഒത്തുകളിയാണെന്നു മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍. കേന്ദ്രമന്ത്രിസഭയില്‍ പങ്കാളിത്തം നേടുകയാണ് എന്‍സിപിയുടെ ലക്ഷ്യമെന്നും ചവാന്‍ ആരോപിച്ചു.

അതേസമയം, തെരഞ്ഞെടുപ്പിനു ശേഷം ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്നുള്ള വാര്‍ത്തകള്‍ വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് എന്‍സിപി പ്രസിഡന്റ് ശരത് പവാര്‍ പ്രതികരിച്ചു.

മുന്നണിരാഷ്ട്രീയത്തിനുള്ള മാനസികാവസ്ഥയില്ലാത്തയാളാണും പൃഥ്വിരാജ് ചവാനെന്നും സ്വന്തം പ്രതിച്ഛായ വളര്‍ത്തുകയെന്നതു മാത്രമാണ് ചവാന്റെ ലക്ഷ്യമെന്നും പവാര്‍ കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.