ഷെവലിയര്‍ വി.സി. സെബാസ്റ്യനു സ്വീകരണം നല്‍കി
ഷെവലിയര്‍ വി.സി. സെബാസ്റ്യനു സ്വീകരണം നല്‍കി
Wednesday, October 1, 2014 12:39 AM IST
ബാംഗളൂര്‍: വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ തമ്മിലുള്ള ഐക്യമില്ലായ്മയും പരസ്പര മത്സരവുമാണു ഭാരതത്തിലെ ക്രൈസ്തവ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും സഹകരണവും കൂട്ടായ്മയും ശക്തിപ്പെടുത്തേണ്ടതും ഊട്ടിയുറപ്പിക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഷെവ. അഡ്വ. വി.സി. സെബാസ്റ്യന്‍. ഷെവലിയര്‍ പദവി ലഭിച്ച ശേഷം ബാംഗളൂര്‍ സീറോ മലബാര്‍ മിഷന്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ബാംഗളൂര്‍ കല്‍ക്കരെ സെന്റ് ജോസഫ്സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ബാംഗളൂര്‍ സീറോ മലബാര്‍ സഭ എപ്പിസ്കോപ്പല്‍ വികാര്‍ റവ.ഡോ. മാത്യു കോയിക്കര അധ്യക്ഷത വഹിച്ചു. സീറോ മലബാര്‍ സഭയുടെ ഇന്ത്യയിലെ മുന്‍ അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍. ഗ്രേഷ്യന്‍ മുണ്ടാടന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.


ബാംഗളൂര്‍ സീറോ മലബാര്‍ മിഷന്‍ വിശ്വാസപഠന കേന്ദ്രം ഡയറക്ടര്‍ റവ.ഡോ.തോമസ് കല്ലുകളം, ലെയ്റ്റി കോ-ഓര്‍ഡിനേറ്റര്‍ കെ.പി.ചാക്കപ്പന്‍, എന്റര്‍പ്രണേഴ്സ് ഫോറം അസിസ്റന്റ് ഡയറക്ടര്‍ ഡോ.മാത്യു മാമ്പ്ര, പ്രഫ.മാത്യു മണിമല, സെന്റ് ജോസഫ്സ് ചര്‍ച്ച് വികാരി ഫാ.സജി കളപ്പുരയ്ക്കല്‍ എം.സി.ബി.എസ്., ജോസ് വേങ്ങത്തടം എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.