മഅദനിയുടെ ഇടക്കാല ജാമ്യം ഒരാഴ്ചത്തേക്കുകൂടി നീട്ടി
മഅദനിയുടെ ഇടക്കാല ജാമ്യം ഒരാഴ്ചത്തേക്കുകൂടി നീട്ടി
Saturday, September 20, 2014 12:26 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ബാംഗളൂര്‍ സ്ഫോടന ക്കേസില്‍ അറസ്റിലായ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ഇടക്കാല ജാമ്യം സുപ്രീംകോടതി ഒരാഴ്ചത്തേക്കുകൂടി നീട്ടി. ചികിത്സ തുടരുകയാണെന്ന മഅദനിയുടെ അപേക്ഷ പരിഗണിച്ചാണു കോടതിയുടെ തീരുമാനം. നേത്ര ചികിത്സ നടത്താന്‍ കേരളത്തില്‍ പോകാന്‍ അനുവദിക്കണമെന്ന മഅദനിയുടെ ആവശ്യം സുപ്രീംകോടതി അടുത്ത വെള്ളിയാഴ്ച പരിഗണിക്കും.

പ്രമേഹം നിയന്ത്രണ വിധേയമായിട്ടില്ലെന്നും തുടര്‍ന്നുള്ള ചികിത്സ എറണാകുളത്തെ ശ്രീധരീയം ആശുപത്രിയില്‍ നടത്താന്‍ അനുവദിക്കണമെന്നുമാണ് മഅദനി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, മൂന്നു മാസത്തേക്ക് മാറ്റിവച്ച കേസ് എങ്ങനെ ഇന്നലെ പരിഗണനയ്ക്ക് വന്നുവെന്നായിരുന്നു കോടതിയുടെ ചോദ്യം. നേരത്തേ നല്‍കിയ ജാമ്യ കാലാവധി അവസാനിക്കുകയാണെന്നും ജാമ്യം നീട്ടണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടു. ആരോഗ്യനില വ്യക്തമാക്കി പ്രത്യേക സത്യവാങ്മൂലം നല്‍കിയിട്ടുണ്െടന്ന് മഅദനിക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.