ചെന്നൈ: പാശ്ചാത്യ സംഗീത ഉപകരണമായ മാന്‍ഡലിന്‍ കര്‍ണാടക സംഗീതത്തിനു പരിചയപ്പെടുത്തിയ മാന്‍ഡലിന്‍ വാദ കന് യു. ശ്രീനിവാസ്(45) അന്തരിച്ചു. കരള്രോഗബാധയെത്തുടര്ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഇന്നലെ രാവിലെ 9.30 നായിരുന്നു അന്ത്യം. കരള്‍മാറ്റ ശസ്ത്രക്രിയയെത്തുടര്‍ന്നു ചികിത്സയിലായിരുന്നു.
1969 ഫെബ്രുവരി 28ന് ആന്ധ്രപ്രദേശിലെ വെസ്റ് ഗോദാവരി ജില്ലയിലെ പാലകൊലുവിലാണു ശ്രീനിവാസിന്റെ ജനനം. അച്ഛന് സത്യനാരായണയാണു കര്‍ണാടകസംഗീതത്തിലെ ഗുരു. ഗിത്താറിസ്റ് വാസു റാവുവാണ് പാശ്ചാത്യസംഗീതത്തിലെ ഗുരു. ആറാം വയസില്‍ ശ്രീനിവാസ് അച്ഛന്റെ മാന്‍ഡലിന്‍ ഉപയോഗിച്ചുതുടങ്ങി.
1978ല്‍ ആന്ധ്രയിലെ ഗുഡവാഡയില് ത്യാഗരാജ ആരാധനാ സംഗീതോത്സവത്തിലാണ് ശ്രീനിവാസ് ശാസ്ത്രീയസംഗീതത്തില്‍ അരങ്ങേറ്റം കുറിച്ചത്. 1983ല്‍ ബെര്‍ലിനിലെ ജാസ്ഫെസ്റിലും 1987 ല്‍ മെക്സിക്കോയില്‍ നടന്ന കെവന്റിനോ ഫെസ്റിവലിലും 1992ല്‍ ബാഴ്സലോണയില്‍ നടന്ന ഒളിമ്പിക്സ് ആര്‍ട്സ് ഫെസ്റിവലിലും പരിപാടികള്‍ അവതരിപ്പിച്ചു. 1988ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു. 2010ല്‍ സംഗീത നാടക അക്കാഡമി പുരസ്കാരം, സംഗീത രത്ന, രാജീവ്ഗാന്ധി പുരസ്കാരം, മദ്രാസ് മ്യൂസിക്കല്‍ അക്കാഡമി പുരസ്കാരം, സംഗീത-ബാലഭാസ്കര പുരസ്കാരം, രാജലക്ഷ്മി പുരസ്കാരം തുടങ്ങി നിരവധി ബഹുമതികള്‍ കരസ്ഥമാക്കി.ലോകപ്രശസ്ത സംഗീതജ്ഞരായ ജോണ്‍ മെക്കലിന്, മൈക്കിള്‍ നൈമന്‍, മൈക്കിള്‍ ബ്രൂക്ക്, ട്രേ ഗണ്‍, നൈജല്‍ കെന്നഡി എന്നിവര്‍ക്കും ഹിന്ദുസ്ഥാനി സംഗീതജ്ഞരായ ഹരിപ്രസാദ് ചൌരസ്യ, സക്കീര്‍ ഹുസൈന് എന്നിവര്‍ക്കുമൊപ്പം പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. സഹോദരന് യു. രാജേഷും മാന്‍ഡലിന്‍ വാദകനാണ്.
കഠിനാധ്വാനത്തിലൂടെ കര്‍ണാടക സംഗീതലോകത്ത് നിരവധി സംഭാവനകള്‍ നല്കിയ എക്കാലത്തെയും ഓര്‍മിക്കപ്പെടുന്ന വ്യക്തിത്വമാണ് ശ്രീനിവാസിന്റേതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
സംഗീതലോകത്തുനല്കിയ സംഭാവനകളിലൂടെ ശ്രീനിവാസന് ജനഹൃദയങ്ങളില്‍ ജീവിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിത പറഞ്ഞു. പ്രശസ്ത സംഗീതജ്ഞരായ ലതാ മങ്കേഷ്കര്‍, എ.ആര്. റഹ്മാന്, പ്രശസ്ത തബല വാ ദകന്‍ സക്കീര്‍ ഹുസൈന്, ശങ്കര്‍ മഹാദേവന്, ഗായകന് ശ്രീനിവാസ്, സോനു നിംഗം, റസൂല്‍ പൂക്കുട്ടി, കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.