കണക്കു പരീക്ഷയില്‍ മാര്‍ക്കു കുറയുന്നു; വിദ്യാര്‍ഥികളുടെ പഠന നിലവാരവും
Saturday, September 20, 2014 12:38 AM IST
ന്യൂഡല്‍ഹി: കണക്കു പരീക്ഷയിലെ മാര്‍ക്കുകുറയുന്നത് വിദ്യാര്‍ഥികളുടെ പഠനനിലവാരത്തെ പിന്നോട്ടടിക്കുന്നതായി പുതിയ പഠനങ്ങള്‍. മുന്‍ ഐക്യ ആന്ധപ്രദേശില്‍, പന്ത്രണ്ട് വയസുള്ള വിദ്യാര്‍ഥികളില്‍ നടത്തിയ പഠനത്തിലാണ് പഠനനിലവാരം 14 ശതമാനം താഴ്ന്നതായി കണ്െടത്തിയത്.

ബാല്യകാല ദാരിദ്രത്തെപ്പറ്റി പഠിക്കുന്ന യംഗ് ലൈവ്സ് സ്റഡി 2013ലെയും 2006ലെയും വിദ്യാര്‍ഥികളില്‍ നടത്തിയ താരതമ്യപഠനത്തിലാണ് പുതിയ കണ്െടത്തല്‍. 3000 വിദ്യാര്‍ഥികളിലായിരുന്നു പഠനം. 2006 ലേക്കാളും വിദ്യാഭ്യാസ നിലവാരം 14 ശതമാനം താഴ്ന്നതായാണു പഠനം സൂചിപ്പിക്കുന്നത്.


2006ല്‍ മൂന്നില്‍ രണ്ടു ശതമാനം കുട്ടികളും കണക്കിനു കൃത്യമായ ഉത്തരം നല്‍കിയപ്പോള്‍ 2013ലെ പകുതിയില്‍ താഴെ വിദ്യാര്‍ഥികള്‍ക്കു മാത്രമേ കണക്കിനു ശരിയായി ഉത്തരം നല്‍കാന്‍ സാധിച്ചുള്ളു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.