മന്ത്രി മദന്‍ മിത്ര കുറ്റക്കാരനെന്ന് കുണാല്‍ ഘോഷ്
Friday, September 19, 2014 12:44 AM IST
കോല്‍ക്കത്ത: ശാരദ ചിട്ടി കുംഭകോണക്കേസില്‍ പശ്ചിമബംഗാള്‍ ഗതാഗത മന്ത്രി മദന്‍ മിത്രയും ശ്രിന്‍ജോയി ബോസ് എംപിയും അദ്ദേഹത്തിന്റെ അച്ഛനും പങ്കുണ്െടന്ന് തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നു സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപി കുണാല്‍ ഘോഷ്.

മെട്രോപൊളീറ്റന്‍ മജിസ്ട്രേറ്റ് അരവിന്ദ് മിശ്രയ്ക്കു മുമ്പാകെയാണ് കുനാല്‍ ഇവരുടെ പേരുകള്‍ പറഞ്ഞത്. ശാരദ ഗ്രൂപ്പ് കമ്പനികളിലെ എംപ്ളോയീസ് യൂണിയനുകളുടെ പ്രസിഡന്റായിരുന്നു കുനാല്‍.

സിഇഒ ആയിരുന്ന കാലയളവില്‍ ശാരദ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സില്‍നിന്നുള്ള വന്‍തുക കുനാല്‍ ഘോഷ് ശാരദ മീഡിയയ്ക്കു കൊടുത്തതില്‍ അഴിമതി നടന്നുവെന്നു സിബിഐ കണ്െടത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.