പ്രളയത്തെത്തുടര്‍ന്ന് അടച്ച ജമ്മു കാഷ്മീര്‍ സെക്രട്ടേറിയറ്റ് തുറന്നു
Friday, September 19, 2014 12:43 AM IST
ശ്രീനഗര്‍: പ്രളയത്തെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന ജമ്മു കാഷ്മീര്‍ സെക്രട്ടേറിയറ്റ് 11 ദിവസങ്ങള്‍ക്കുശേഷം ഇന്നലെ തുറന്നു. എന്നാല്‍ മൂന്നടിയോളം വെള്ളമുയര്‍ന്നു നില്ക്കുന്നതിനാല്‍ ഓഫിസുകളിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണഗതിയിലായിട്ടില്ല. 4000ത്തോളം ജീവനക്കാരില്‍ 10 ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമാണു ജോലിക്കെത്തിയത്.

സെപ്റ്റംബര്‍ 18നു സെക്രട്ടേറിയറ്റ് തുറന്നു പ്രവര്‍ത്തിക്കുമെന്നും ജീവനക്കാരെല്ലാം ഹാജരാകണമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിപ്പു നല്കിയിരുന്നു.


ഭൂരിഭാഗം ജീവനക്കാര്‍ സര്‍ക്കാരിന്റെ ഉത്തരവിനെ വിമര്‍ശിച്ചു. ഓഫീസ് കെട്ടിടങ്ങളെല്ലാം വെള്ളത്താല്‍ ചുറ്റപ്പെട്ടിരിക്കുകയാണ്. കുറഞ്ഞത് ജീവനക്കാര്‍ക്കായി ബോട്ടെങ്കിലും സര്‍ക്കാര്‍ ഏര്‍പ്പെടുത്തണമെന്നു ജീവനക്കാര്‍ ആവശ്യപ്പട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.