ശാരദ ചിട്ടിതട്ടിപ്പ്: ആസാം മുന്‍ ഡിജിപി സ്വയംനിറയൊഴിച്ചു ജീവനൊടുക്കി
Thursday, September 18, 2014 12:18 AM IST
ഗോഹട്ടി: ശാരദ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നേരിടുന്ന ആസാമിലെ മുന്‍ ഡിജിപി ശങ്കര്‍ ബറുവ സ്വയംനിറയൊഴിച്ച് ജീവനൊടുക്കി. സ്വന്തം വസതിയില്‍ ഇന്നലെ ഉച്ചയോടെയാണു സംഭവം.

ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം ബറുവയുടെ വസതിയില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഇതോടെ ബറുവ അസ്വസ്ഥനായിരുന്നുവെന്നു കുടുംബാംഗങ്ങള്‍ അറിയിച്ചു. കഴിഞ്ഞയാഴ്ച നെഞ്ചുവേദനയെത്തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡിസ്ചാര്‍ജ് ചെയ്തതിനെത്തുടര്‍ന്ന് ഇന്നലെ വീട്ടിലെത്തി, അരമണിക്കൂറിനുശേഷം വീടിന്റെ ടെറസില്‍കയറിയശേഷം ബറൂവ സ്വയം വെടിയുതിര്‍ക്കുകായിരുന്നു. കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.