രാഹുല്‍ഗാന്ധി ബ്രിഗേഡിലെ യുവനേതാവ് ബിജെപിയിലേക്ക്
Thursday, September 18, 2014 12:17 AM IST
മുംബൈ: രാഹുല്‍ഗാന്ധി ബ്രിഗേഡിലെ പ്രമുഖ നേതാവും പന്‍വേലിലെ കോണ്‍ഗ്രസ് മുന്‍ എംഎല്‍എയുമായ പ്രശാന്ത് ഠാക്കൂര്‍ ബിജെപിയില്‍ ചേരും. ഖര്‍ഗാര്‍ ടോള്‍ പ്ളാസ വിഷയത്തില്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനുമായി ഏറ്റുമുട്ടിയതോടെ ഠാക്കൂര്‍ വെള്ളിയാഴ്ച നിയമസഭാംഗത്വം രാജിവച്ചിരുന്നു.

തെരഞ്ഞെടുപ്പു തീയതിയായ ഒക്ടോബര്‍ 15നു മുമ്പ് ബിജെപിയുടെ പൊതുപരിപാടിയില്‍ ഠാക്കൂര്‍ പങ്കെടുക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു. പന്‍വേല്‍ താലൂക്കിലുള്ളവരെ ടോളില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളിക്കളഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.