ജയലളിതയ്ക്കെതിരേയുള്ള കേസില്‍ 27നു വിധി പറയും
ജയലളിതയ്ക്കെതിരേയുള്ള കേസില്‍ 27നു വിധി പറയും
Wednesday, September 17, 2014 12:43 AM IST
ബാംഗളൂര്‍: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്കെതിരേയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പ്രത്യേക കോടതി 27 വിധി പറയും. സുരക്ഷാപരമായ കാരണങ്ങളാല്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിനുമുമ്പില്‍ താത്കാലികമായി നിര്‍മിച്ച കോടതിക്കെട്ടിടത്തിലാണു വിധി പ്രഖ്യാപിക്കുക. കോടതിയില്‍ നേരിട്ടു ഹാജരാകുന്ന ജയലളിതയ്ക്ക് സെഡ് കാറ്റഗറി സെക്യൂരിറ്റി സുരക്ഷയാണുള്ളത്. കോടതിയിലെത്തുന്ന തനിക്കു മതിയായ സുരക്ഷ നല്കണമെന്നാവശ്യപ്പെട്ടു ജയലളിത കഴിഞ്ഞദിവസം പ്രത്യേക കോടതി ജഡ്ജി ജോണ്‍ മൈക്കിള്‍ കുന്‍ഹയ്ക്കു മുമ്പാകെ അപേക്ഷ നല്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.