തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായതു പ്രാദേശിക വിഷയങ്ങളെന്നു ബിജെപി
Wednesday, September 17, 2014 12:24 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഉപതെരഞ്ഞെടുപ്പിലെ ഫലം തങ്ങളുടെ പ്രതീക്ഷകള്‍ക്കും അപ്പുറത്തുണ്ടായ കാര്യമാണെന്ന് ബിജെപി. ദേശീയവിഷയങ്ങളല്ല പ്രാദേശികമായുണ്ടായ വിഷയങ്ങളാണ് ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായതെന്നും ഈ ഫലങ്ങള്‍ ഭൂരിപക്ഷമുള്ള തങ്ങളുടെ സംസ്ഥാന സര്‍ക്കാരുകള്‍ക്കു പ്രശ്നമല്ലെന്നും ബിജെപി വക്താവ് ഷാനവാസ് ഹുസൈന്‍ വ്യക്തമാക്കി. രാജസ്ഥാനിലും ഉത്തര്‍പ്രദേശിലുമുണ്ടായ പരാജയം അംഗീകരിക്കുന്നെന്നും പാഠം ഉള്‍ക്കൊണ്ട് തിരിച്ചുവരുമെന്നും ഉത്തര്‍പ്രദേശ് ബിജെപി നേതാവ് രാമേശ്വര്‍ ചൌരസ്യയും പ്രതികരിച്ചു.


ജനവിധി മാനിക്കുന്നതായും പരാജയം നരേന്ദ്ര മോദി സര്‍ക്കാരിനേറ്റ തിരിച്ചടിയല്ലെന്നും കേന്ദ്രമന്ത്രി ഉമാഭാരതി അഭിപ്രായപ്പെട്ടു. മോദി തരംഗം ഇല്ലാതായെന്ന് ഈ തെരഞ്ഞെടുപ്പ് വച്ച് വിലയിരുത്താനാവില്ല. ചിലയിടങ്ങളില്‍ തോല്‍വിയുണ്ടായപ്പോള്‍ ചില പ്രധാന സ്ഥലങ്ങളില്‍ ബിജെപിക്കു വിജയിക്കാനായെന്നു ഷാനവാസ് ഹുസൈന്‍ പറഞ്ഞു. ബംഗാള്‍ നിയമസഭയില്‍ ബിജെപിക്ക് താമര വിരിയിക്കാനായത് ഇതാണ് തെളിയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.