റോബര്‍ട്ട് വധേരയുടെ ഭൂമി ഇടപാട്: ഹര്‍ജി തള്ളി
റോബര്‍ട്ട് വധേരയുടെ ഭൂമി ഇടപാട്: ഹര്‍ജി തള്ളി
Wednesday, September 17, 2014 12:23 AM IST
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേരയുടെ കമ്പനി നടത്തിയ ഭൂമി ഇടപാടുകളെക്കുറിച്ചു സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. വധേരയുടെ കമ്പനി ഹരിയാനയിലെ ഗുഡ്ഗാവില്‍ കൃഷി ഭൂമി അനധികൃതമായി വാങ്ങിക്കൂട്ടിയതിനെക്കുറിച്ചു കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ എം.എല്‍. ശര്‍മ്മയാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്.

ഹരിയാനയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിഷയം തങ്ങളുടെ അധികാരപരിധിക്കു പുറത്താണെന്നു ചൂണ്ടിക്കാട്ടിയാണു ഡല്‍ഹി ഹൈക്കോടതി ഹര്‍ജി തള്ളിയത്. എന്നാല്‍, റോബര്‍ട്ട് വധേരയ്ക്കും കമ്പനിക്കുമെതിരേയുള്ള പരാതികളെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം പരിഗണിക്കാത്ത പ്രധാനമന്ത്രിയുടെ ഓഫീസ്, കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ , നഗരവികസന മന്ത്രാലയം എന്നിവ സ്ഥിതി ചെയ്യുന്നത് ഡല്‍ഹിയിലാണെന്നും പരാതികളെക്കുറിച്ച് അന്വേഷിക്കാനാവില്ലെന്നു വ്യക്തമാക്കിയ നടപടികളും സിബിഐ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.