അഷ്റഫ് വട്ടപ്പാറയ്ക്ക് സ്റേറ്റ്മാന്‍ പുരസ്കാരം
അഷ്റഫ് വട്ടപ്പാറയ്ക്ക് സ്റേറ്റ്മാന്‍ പുരസ്കാരം
Wednesday, September 17, 2014 12:45 AM IST
കോല്‍ക്കത്ത: സ്റേറ്റ്സ്മാന്‍ ദേശീയ പുരസ്കാരത്തിന് 'മാധ്യമം' സീനിയര്‍ കറസ്പോണ്ടന്റ്് അഷ്റഫ് വട്ടപ്പാറ അര്‍ഹനായി. കൊല്‍ക്കത്തയിലെ പ്രശസ്തമായ സ്റ്റേറ്റ്സ്മാന്‍ ദിനപത്രം രാജ്യത്തെ മികച്ച ഗ്രാമീണ റിപ്പോര്‍ട്ടിംഗിനു ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. 2013 ഫെബ്രുവരി രണ്ടുമുതല്‍ അഞ്ചുവരെ മാധ്യമം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച 'ഇളമുടലുകളെ കൊത്തിക്കീറുന്ന മലമടക്കുകള്‍' എന്ന തുടര്‍ലേഖനം ഉള്‍പ്പെടെ പരിഗണിച്ചാണ് ജൂറി തീരുമാനം. സജി മുളംതുരുത്തി (മനോരമ, കൊച്ചി), കേത്തന്‍ ത്രിവേദി (ചിത്രരേഖ - ഗുജറാത്ത്) എന്നിവര്‍ക്കും പുരസ്കാരം ലഭിച്ചു. മികച്ച പരിസ്ഥിതി അവാര്‍ഡിന് ഭരത് ദോഗ്ര (ഫാര്‍മേഴ്സ് ഫോറം - ന്യൂഡല്‍ഹി) അര്‍ഹനായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.