ഹരിദത്തിന്റെ മരണം: കുറ്റപത്രം സമര്‍പ്പിക്കാന്‍ നിര്‍ദേശം
Wednesday, September 17, 2014 12:44 AM IST
ന്യൂഡല്‍ഹി: സമ്പത്ത് കസ്റഡി മരണം അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥന്‍ ഹരിദത്ത് ആത്മഹത്യ ചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ചിന് സുപ്രീം കോടതിയുടെ അനുമതി. സിബിഐ ഇന്‍സ്പെക്ടര്‍മാരായ ഉണ്ണികൃഷ്ണന്‍ നായര്‍, കെ.കെ. രാജന്‍ എന്നിവര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ നടത്താമെന്നാണ് ജസ്റീസുമാരായ വി. ഗോപാലഗൌഡ, എ.കെ. ഗോയല്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്. ഇവര്‍ക്കെതിരായ അന്വേഷണം നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരേ സംസ്ഥാന സര്‍ക്കാരാണു സുപ്രീം കോടതിയെ സമീപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.