ആദ്യശ്രമം വിജയമാക്കാന്‍ ഇന്ത്യ
ആദ്യശ്രമം വിജയമാക്കാന്‍ ഇന്ത്യ
Wednesday, September 17, 2014 12:18 AM IST
ഇന്നു കഴിഞ്ഞാല്‍ ഏഴു ദിവസം. ഇന്ത്യയുടെ പ്രഥമ ചൊവ്വാദൌത്യം - മംഗള്‍യാന്‍ - ലക്ഷ്യത്തിലെത്തും. ചൊവ്വാ ഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ നമ്മുടെ ഒരു നിരീക്ഷണസംവിധാനം - മാഴ്സ് ഓര്‍ബിറ്റര്‍ മിഷന്‍ (എംഒഎം) - എത്തിക്കുക എന്ന ലക്ഷ്യം സാധിക്കുമ്പോള്‍ ഇന്ത്യ നേട്ടങ്ങളുടെ കുറേ തൂവലുകള്‍ എടുത്തണിയും.

ചൊവ്വയുടെ ഭ്രമണപഥത്തില്‍ ഉപഗ്രഹമെത്തിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. അമേരിക്ക, റഷ്യ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി എന്നിവയാണു നമുക്കു മുമ്പേ ആ ലക്ഷ്യം നേടിയവര്‍. ചൈനയും ജപ്പാനുമൊക്കെ ശ്രമിച്ചു പരാജയപ്പെട്ട കാര്യമാണ് ഇന്ത്യ ആദ്യശ്രമത്തില്‍ നേടുന്നത് എന്നുകൂടി അഭിമാനിക്കാം - എല്ലാം ശരിയായി നടന്നാല്‍.

ചൊവ്വയിലേക്കുള്ള ദൌ ത്യ മെത്തിക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമെന്ന ബഹുമതി ഇന്ത്യ യുടേതാകും. ആദ്യ ശ്രമത്തില്‍ ലക്ഷ്യം നേടുന്ന ആദ്യ രാജ്യ മാകും ഇന്ത്യ.

അടുത്ത ബുധനാഴ്ച രാവിലെ ഉപഗ്രഹത്തെ ഇപ്പോഴത്തെ ഭ്രമണപഥത്തില്‍നിന്ന് ചൊവ്വയുടെ പഠനത്തിനു സഹായകമായ താഴ്ന്ന ദീര്‍ഘവൃത്തപഥത്തിലേക്കു മാറ്റണം. ഇതുവരെ നടന്ന 51 ചൊവ്വാ ദൌത്യങ്ങളില്‍ ഒമ്പതെണ്ണം പരാജയപ്പെട്ടത് അവിടെയാണ്.


ദ്രവഇന്ധന എന്‍ജിന്‍ ഉപയോഗിച്ചാണ് ഭ്രമണപഥമാറ്റം സാധിക്കേണ്ടത്. സെക്കന്‍ഡില്‍ 22 കിലോമീറ്റര്‍ വേഗ ത്തില്‍ സഞ്ചരിക്കുന്ന മംഗള്‍യാന്റെ ഗതി മാറ്റാനും വേഗം സെക്കന്‍ഡില്‍ 2.4 കിലോ മീറ്ററാക്കി കുറയ്ക്കാനും 440 ന്യൂട്ടണ്‍ തള്ളല്‍ശക്തിയുള്ള എന്‍ജിന്‍ എത്രസമയം പ്രവര്‍ത്തിപ്പിക്കണമെന്ന് ഇസ്റോ (ഇന്ത്യന്‍ ബഹിരാകാശ ഗവേഷണസംഘടന) ശാസ്ത്രജ്ഞര്‍ തീരുമാനിക്കും.

കഴിഞ്ഞ ദിവസം ഡിസം ബര്‍ ഒന്നിനാണ് ഈ എന്‍ജിന്‍ അവസാനമായി പ്രവര്‍ത്തിച്ചത് മുന്നൂറ് ദിവസം പ്രവര്‍ത്തനരഹിതമായിരുന്ന എന്‍ജിന് എന്തെങ്കിലും സ്റാര്‍ട്ടിംഗ് ട്രബിള്‍ ഉണ്ടാകുമോ എന്നതാണു ഭീതി.

(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.