കീഴടങ്ങിയ ഭീകരരെ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ പുതിയ ബറ്റാലിയന്‍ രൂപീകരിക്കുന്നു
Tuesday, September 16, 2014 11:47 PM IST
ഇംഫാല്‍: ആസാം, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍നിന്നു കീഴടങ്ങിയ ഭീകരരെ അതിര്‍ത്തി സംരക്ഷണ സേനയിലും(ബിഎസ്ഫ്), ശസ്ത്ര സീമാ ബല്‍ (എസ്എസ്ബി)യിലും ഉള്‍പ്പെടുത്തി പുതിയ ബറ്റാലിയന്‍ രൂപീകരിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ചുള്ള തീരുമാനത്തിനു കാബിനറ്റ് കമ്മിറ്റി ഓഫ് സെക്യൂരിറ്റി അംഗീകാരം നല്കി.

വലിയ കുറ്റകൃത്യങ്ങളിലും കൂട്ടക്കൊലകളിലും ഉള്‍പ്പെടാത്തവരെയാണു സേനയിലേക്കു പരിഗണിക്കുക. 750 പേരടങ്ങുന്ന രണ്ടു സഹായ ബറ്റാലിയനുകളാണു രൂപീകരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സസ്പെന്‍ഷന്‍ ഓഫ് ഓപറേഷന്‍(എസ്ഒഒ) കരാറില്‍ ഒപ്പുവച്ച 35 വയസുവരെയുള്ളവരെയാണ് ബറ്റാലിയനില്‍ ഉള്‍പ്പെടുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.