മാവോയിസ്റ് നേതാവിന്റെ തലയ്ക്കു 2.52 കോടി
മാവോയിസ്റ് നേതാവിന്റെ തലയ്ക്കു 2.52 കോടി
Tuesday, September 16, 2014 11:35 PM IST
ന്യൂഡല്‍ഹി: മാവോയിസ്റ് പ്രസ്ഥാന നേതാ വ് ഗണപതി എന്നറിയപ്പെടുന്ന മുപ്പല ലക്ഷ്മണന്‍ റാവുവിന്റെ തലയ്ക്ക് 2.52 കോടി രൂപ. ഗണപതിയെ പിടിക്കാന്‍ സഹായിക്കുന്ന വിവരം നല്‍കുന്നവര്‍ക്കോ പിടികൂടുന്നവര്‍ക്കോ മഹാരാഷ്ട്ര (ഒരു കോടി), ഛത്തീസ്ഗഡ് (ഒരു കോടി), ആന്ധ്രപ്രദേശ് (25 ലക്ഷം), ജാര്‍ഖണ്ഡ് (12 ലക്ഷം) ഗവണ്‍മെന്റുകളും നാഷണല്‍ ഇന്‍വെസ്റിഗേഷന്‍ ഏജന്‍സി (15 ലക്ഷം)യും ചേര്‍ന്നു വാഗ്ദാനം ചെയ്തിരിക്കുന്ന തുകയാണിത്. 65 വയസുള്ള ഗണപതി ഇപ്പോള്‍ സിപിഐ (മാവോയിസ്റ്) സെക്രട്ടറി ജനറലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.