1000 രൂപ മിനിമം പെന്‍ഷന്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍
Friday, August 29, 2014 11:14 PM IST
ന്യൂഡല്‍ഹി: ഇപിഎഫ് പെന്‍ഷന്‍ പദ്ധതിയില്‍ ആയിരം രൂപ മിനിമം പെന്‍ഷന്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഇപ്പോള്‍ ആയിരം രൂപയ്ക്കു താഴെ പെന്‍ഷന്‍ ലഭിക്കുന്ന അഞ്ചു ലക്ഷം വിധവകളുള്‍പ്പെടെ 28 ലക്ഷം പേര്‍ക്ക് ഒക്ടോ ബര്‍മുതല്‍ ഇതിന്റെ ആനുകൂല്യം ലഭിക്കും. മാസവരുമാനം 6,500ല്‍നിന്ന് 15,000 രൂപയാക്കിയതിലൂടെ 50 ലക്ഷം പേര്‍കൂടി ഇപിഎഫിന് അര്‍ഹരാകും.നിലവില്‍ 44 ലക്ഷം പേര്‍ ഇപിഎഫ് പെന്‍ഷന്‍ പദ്ധതിയില്‍ പങ്കാളികളാണ്. ഫെബ്രുവരി 28നു ചേര്‍ന്ന യുപിഎ മന്ത്രിസഭയാണ് മിനിമം പെന്‍ഷന്‍ 1000 രൂപയാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പു ചട്ടം നിലവില്‍ വന്നതിനാല്‍ സര്‍ക്കാരിന് ഇതു നടപ്പാക്കാനായില്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.