പോലീസ് വെടിവയ്പില്‍ ആസാമില്‍ മൂന്നു മരണം
Thursday, August 21, 2014 12:13 AM IST
ഗോലാഹട്ട്/ഗോര്‍ഹട്ട്: ആസാം-നാഗാലാന്‍ഡ് അതിര്‍ ത്തിയിലെ സംഘര്‍ഷം വ്യാപകമാ യി. ആസാമിലെ ഗോലാഹട്ട് നഗരത്തിലെ ഡെപ്യൂട്ടി കമ്മീഷണര്‍ കാര്യാലയവും പോലീസ് സ്റേഷനും ആശുപത്രിയും അഗ്നിക്കിരയാക്കാന്‍ ശ്രമിച്ച ജനക്കൂട്ടത്തിനുനേരേ പോലീസ് നടത്തിയ വെടിവയ്പില്‍ മൂന്നു പേര്‍ മരിച്ചു. ആറു പേര്‍ക്കു പരിക്കേറ്റു. പ്രദേശത്തു സംസ്ഥാന ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം രഞ്ജഗാവില്‍ ഗ്രാമവാസികളെ വീട്ടില്‍നിന്നു പുറത്താക്കി മര്‍ദിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണു ജനക്കൂട്ടം ആക്രമണം അഴിച്ചുവിട്ടത്. ഇരങ്കപാര ചരേലിയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് ആയിര ത്തോളം പ്രക്ഷോഭകാരികളാണു മാര്‍ച്ചു നടത്തിയത്. പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചതിനെത്തുടര്‍ന്നു ജനക്കൂട്ടം പോലീസ് സ്റേഷനു നേരേ കല്ലേറു നടത്തി. ഇതിനെത്തുടര്‍ന്നു നടത്തിയ വെടിവയ്പില്‍ മൂന്നുപേര്‍ മരിച്ചു. ആറുപേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് ശ്രമിച്ചെന്നും അതു ഫലപ്രദമാകാതെ വന്നപ്പോഴാണു നിയമം അനുശാസിക്കുന്ന രീതിയില്‍ വെടിവയ്പ്പു നടത്തിയതെന്നു ഗോലാഹട്ട് ജില്ലാ പോലീസ് സൂപ്രണ്ട് സൈലാദിത്യ ചീതിയ പറഞ്ഞു. സര്‍ക്കാര്‍ മന്ദിരത്തിനും കുശാല്‍ കോണ്‍വാര്‍ സിവില്‍ ആശുപത്രിക്കും നേരേ ജനക്കൂട്ടം കല്ലെറിഞ്ഞതിനെത്തുടര്‍ന്നാണു നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തു ഫ്ളാഗ് മാര്‍ച്ച് നടത്താന്‍ പട്ടാളത്തോട് ആവശ്യപ്പെട്ടിട്ടുണ്െടന്നും എസ്പി പറഞ്ഞു.കല്ലേറില്‍ ആശുപത്രിയില്‍ എത്തിയ രോഗികള്‍ക്കും പരിക്കേറ്റു. പരിക്കേറ്റ പോലീസുകാരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


നേരത്തെ, മൊയ്നപാറയിലെ പോലീസ് പട്രോളിംഗ് സംഘത്തെ മുളവടിയുമായി ജനക്കൂട്ടം ആക്രമിച്ചു. ആക്രണത്തില്‍ സബ് ഇന്‍സ്പെക്ടര്‍ക്കും രണ്ടു പോലീസുകാര്‍ക്കും പരിക്കേറ്റു. പോലീസ് വാഹനവും മൂന്നു ട്രക്കുകളും അക്രമികള്‍ അഗ്നിക്കിരയാക്കി.

പോലീസുകാരും സിആര്‍പിഎഫ് സൈനികരും ഉള്‍പ്പെട്ട സംഘം കഴിഞ്ഞ ദിവസം രഞ്ജഗാവില്‍ ഗ്രാമവാസികളെ വീട്ടില്‍നിന്നു പുറത്തിറക്കി നിറയൊഴിച്ചതായി പ്രക്ഷോഭകാരികള്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. മുഖ്യമന്ത്രി തരുണ്‍ ഗോഗോയിക്കെതിരേ മുദ്രാവാക്യം മുഴക്കിയ പ്രക്ഷോഭകര്‍ നാഗാലാന്‍ഡിന്റെ ആക്രമണത്തില്‍നിന്നു തങ്ങളെ സംരക്ഷിക്കുന്നതുവരെ പ്രക്ഷോഭം നടത്തുമെന്നു പറഞ്ഞു. ആസം, നാഗാലാന്‍ഡ് അതിര്‍ത്തിയില്‍ കേന്ദ്ര സൈന്യത്തെ വേണ്ടവിധം വിന്യസിക്കാത്തതാണു കലാപത്തിനു കാരണമെന്നു മുഖ്യമന്ത്രി പറഞ്ഞു. നാഗാലാന്‍ഡ്- ആസം അതിര്‍ത്തിയില്‍ കേന്ദ്രസൈന്യത്തിന്റെ നേതൃത്വത്തിലാണു സുരക്ഷ ഒരുക്കേണ്ടത്. രഞ്ജഗാവ് സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.ആസം-നാഗാലാന്‍ഡ് അതിര്‍ത്തിയിലെ സംഘര്‍ഷത്തെത്തുടര്‍ന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ആസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയി നാഗാലാന്‍ഡ് മുഖ്യമന്ത്രി ടി.ആര്‍. സെലിയന്‍ എന്നിവരുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി.

നാഗാലാന്‍ഡില്‍നിന്നുള്ള ഭീകരുടെ വെടിവയ്പ്പില്‍ ഉറിയംഗട്ടില്‍ ഓഗസ്റ് 12ന് ഒമ്പതുപേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ആസം-നാഗലാന്‍ഡ് അതിര്‍ത്തിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തില്‍ പതിനായിരത്തോളം പേര്‍ അഭയാര്‍ഥികളായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.