ഡെപ്യൂട്ടി എന്‍എസ്എ സന്ധു രാജിവച്ചു
ഡെപ്യൂട്ടി എന്‍എസ്എ   സന്ധു രാജിവച്ചു
Friday, August 1, 2014 11:39 PM IST
ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ കൌണ്‍സില്‍ (എന്‍എസ്സി) സെക്രട്ടറിയും ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപ ദേഷ്ടാവു(എന്‍ എസ് എ)മായ നെഹ് ചാല്‍ സന്ധു രാജിവച്ചു. സ്വകാര്യകാരണങ്ങളാലാണു രാജിയെന്നും രാജി പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. നേരത്തേ ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടറായിരുന്ന സന്ധു വിവിധ തസ്തികകളിലായി 40 വര്‍ഷം സേവനമനുഷ്ഠിച്ചു.


ബിഹാര്‍ കേഡര്‍ ഐപിഎസുകാരനായ സന്ധു 2013 മാര്‍ച്ച് 20നാണ് എന്‍എസ്എയില്‍ മൂന്നുവര്‍ഷ കാലാവധിയില്‍ നിയമിതനായത്. മോദി ഗവണ്‍മെന്റ് നിയമിച്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായുള്ള പൊരുത്തക്കേടാണോ മറ്റു കാരണങ്ങളാണോ രാജിക്കു പിന്നില്‍ എന്നു വ്യക്തമല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.