ലോകത്തിലെ ഏറ്റവും വലിയ സൌരോര്‍ജ പ്ളാന്റ് മധ്യപ്രദേശില്‍ നിര്‍മിക്കുന്നു
Friday, August 1, 2014 11:53 PM IST
ഭോപ്പാല്‍: ലോകത്തിലെ ഏറ്റവും വലിയ സൌരോര്‍ജ പ്ളാന്റ് മധ്യപ്രദേശില്‍ നിര്‍മിക്കുന്നു. മധ്യപ്രദേശിലെ റേവ ജില്ലയിലാണ് 4000 കോടി രൂപ ചെലവിട്ട് ഈ മെഗാ സൌരോര്‍ജ പ്ളാന്റ് നിര്‍മിക്കുന്നത്. കേന്ദ്ര പാരമ്പര്യേതര ഊര്‍ജവകുപ്പും പവര്‍ ഗ്രിഡ് കോര്‍പറേഷനും സോളാര്‍ എനര്‍ജി കോര്‍പറേഷനും സംയുക്തമായാണ് ലോകബാങ്കിന്റെ ധനസഹായത്തോടെ പദ്ധതി നിര്‍മിക്കുന്നത്. അമേരിക്കയിലാണ് ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ സൌരോര്‍ജ പ്ളാന്റുള്ളത്.

700 മെഗാവാട്ട് വൈദ്യുതി ലക്ഷ്യമിടുന്ന പദ്ധതി മൂന്നുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി യൂണിറ്റിന് 5.40 രൂപ പ്രകാരം വില്‍ക്കാനാണ് ആലോചന.


റേവ ജില്ലയിലെ ഗുദ് താലൂക്കില്‍പ്പെട്ട ബാര്‍സെതാ, രാംനഗര്‍, ലാതാര്‍, ബാദ്വാര്‍ എന്നിവിടങ്ങളിലായി 1300 ഹെക്ടര്‍ സ്ഥലത്തായാണ് പ്ളാന്റ് നിര്‍മിക്കുക. ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ സൌരോര്‍ജ പ്ളാന്റ് മധ്യപ്രദേശില്‍ തന്നെയാണുള്ളത്. ഇവിടെ 130 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. രാജസ്ഥാന്‍, തമിഴ്നാട്, ജമ്മു-കാഷ്മീര്‍ സംസ്ഥാനങ്ങളിലും മെഗാ സൌരോര്‍ജ പ്ളാന്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.