ഡോ. പപ്പുസാമി മധുര ആര്‍ച്ച്ബിഷപ്
ഡോ. പപ്പുസാമി മധുര ആര്‍ച്ച്ബിഷപ്
Thursday, July 31, 2014 12:16 AM IST
മധുര: മധുര ആര്‍ച്ച്ബിഷപ്പായി ഡിണ്ടിഗല്‍ ബിഷപ് ഡോ. ആന്റണി പപ്പുസാമിയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ആര്‍ച്ച്ബിഷപ് ഡോ. പീറ്റര്‍ ഫെര്‍ണാണ്േടാ 75 വയസ് തികഞ്ഞതിനെത്തുടര്‍ന്നു രാജിവച്ച ഒഴിവിലാണിത്. ഡിണ്ടിഗലിലെ മാറമ്പടിയില്‍ 1949-ല്‍ ജനിച്ച ഡോ. പപ്പുസാമി 1976-ല്‍ വൈദികനായി. 1999-ല്‍ മധുര സഹായമെത്രാനായി. നാലുവര്‍ഷത്തിനു ശേഷം ഡിണ്ടിഗല്‍ രൂപതാധ്യക്ഷനായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.