ഐഎന്‍എസ് വിരാടിലെ തീപിടിത്തം: അഞ്ച് പേര്‍ക്കെതിരേ നടപടിയെന്നു ജയ്റ്റ്ലി
ഐഎന്‍എസ് വിരാടിലെ തീപിടിത്തം: അഞ്ച്  പേര്‍ക്കെതിരേ നടപടിയെന്നു ജയ്റ്റ്ലി
Saturday, July 26, 2014 12:40 AM IST
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഐഎന്‍എസ് വിരാടിലുണ്ടായ തീപിടിത്തം സംബന്ധിച്ച അന്വേഷണത്തില്‍ കുറ്റക്കാരെന്നു കണ്െടത്തിയ അഞ്ച് ഓഫീസര്‍മാരടക്കം ആറു നാവിക സേനാംഗങ്ങള്‍ അച്ചടക്കനടപടി നേരിടുകയാണെന്ന് സര്‍ക്കാര്‍ ലോക്സഭയെ അറിയിച്ചു. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ നാവികസേനയുടെ അതിവേഗ നിരീക്ഷണക്കപ്പലായ ഐഎന്‍എസ് തരാസയിലുണ്ടായ തീപിടുത്തത്തിന്റെ പേരില്‍ മൂന്നു ഓഫീസര്‍മാര്‍ക്കും നാലു നാവികര്‍ക്കും എതിരേ അച്ചടക്കനടപടി സ്വീകരിച്ചതായും സഭയില്‍ എഴുതിയ നല്‍കിയ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.