സിയാചിനില്‍ മൂന്നു വര്‍ഷത്തിനിടെ 50 ജവാന്മാര്‍ മഞ്ഞുവീഴ്ചയില്‍ കൊല്ലപ്പെട്ടു
Saturday, July 26, 2014 12:29 AM IST
ന്യൂഡല്‍ഹി: സിയാച്ചിന്‍ മലനിരകളില്‍ പ്രതികൂല കാലാവസ്ഥയും മഞ്ഞുവീഴ്ചയും മൂലം കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ 50 ജവാന്മാരുടെ ജീവന്‍ നഷ്ടപ്പെട്ടതായി പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്ലി ലോക്സഭയില്‍ അറിയിച്ചു. യുഎന്‍ സമാധാനസേനയില്‍ പ്രവര്‍ത്തിച്ച ഇന്ത്യന്‍ സൈനികരില്‍ 16പേര്‍ മൂന്നു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടു. യുവ സൈനിക ഉദ്യോഗസ്ഥര്‍ അഭിമുഖീകരിക്കുന്ന സമ്മര്‍ദങ്ങളെക്കുറിച്ചു പഠിക്കാന്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനെ ചുമതലപ്പെടുത്തിയിട്ടുണ്െടന്നു മറ്റൊരു ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.