ഹോമിയോപ്പതി പ്രവേശനം വേഗത്തില്‍ പൂര്‍ത്തിയാക്കണം: എം.കെ. രാഘവന്‍
Saturday, July 26, 2014 12:28 AM IST
ന്യൂഡല്‍ഹി: ഹോമിയോപ്പതി വിഭാഗത്തിലേക്കുള്ള പ്രവേശനം ഈ അധ്യയന വര്‍ഷത്തില്‍ തന്നെ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നു എം.കെ. രാഘവന്‍ എംപി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധനോട് ആവശ്യപ്പെട്ടു. പുതിയ അധ്യയന വര്‍ഷത്തില്‍ ഹോമിയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം ലഭിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ ഉണ്െടങ്കിലും ആയുഷും ഹോമിയോപതിക് കൌണ്‍സിലും പരിശോധന നടപടികള്‍ പൂര്‍ത്തിയാക്കാത്തതു കാരണം ഒന്നാം വര്‍ഷ ക്ളാസുകള്‍ തടസപ്പെട്ടിരിക്കുകയാണെന്നും മന്ത്രിയെ സന്ദര്‍ശിച്ച എംപി ചൂണ്ടിക്കാട്ടി. യുദ്ധകാലാടിസ്ഥാനത്തില്‍ ആയുഷും ഹോമിയോപതിക് കൌണ്‍സിലും പരിശോധന നടത്തി മെച്ചപ്പെട്ട സൌകര്യങ്ങള്‍ ഉറപ്പു വരുത്തി ക്ളാസുകള്‍ ആരംഭിക്കാനുള്ള നടപടികള്‍ ചെയ്യണമെന്നും എം.കെ. രാഘവന്‍ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.