ആസിഡ് ആക്രമണത്തിലെ ഇരകള്‍ക്കു പുനരധിവാസം: സര്‍ക്കാരിനു നോട്ടീസ്
Saturday, July 26, 2014 12:13 AM IST
ന്യൂഡല്‍ഹി: നിരാശാകാമുകരും മറ്റും നടത്തുന്ന ആസിഡ് ആക്രമണങ്ങള്‍ വര്‍ധിക്കുന്നതില്‍ സുപ്രീംകോടതി ആശങ്ക രേഖപ്പെടുത്തി. ദയനീയമായ സ്ഥിതിവിശേഷമാണിതെന്നു നിരീക്ഷിച്ച കോടതി ഇരകളുടെ പുനരധിവാസം സംബന്ധിച്ച കര്‍മപദ്ധതികള്‍ രൂപവത്കരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സാര്‍ക്കാരുകള്‍ക്കു നോട്ടീസ് അയച്ചു.

ആസിഡ് ആക്രമണങ്ങള്‍ കുറയ്ക്കുന്നതിലും ഇരകളുടെ ദുരവസ്ഥ പരിഹരിക്കുന്നതിലും കേന്ദ്രം അയഞ്ഞ സമീപനമാണ് പുലര്‍ത്തുന്നതെന്നു ചീഫ് ജസ്റീസ് ആര്‍.എം. ലോധ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.