അറസ്റിലായ റോളര്‍ സ്കേറ്റിംഗ് പരിശീലകന്‍ മുമ്പും പ്രതി
Tuesday, July 22, 2014 12:20 AM IST
ബാംഗളൂര്‍: നഗരത്തിലെ പ്രമുഖ സ്വകാര്യ സ്കൂളില്‍ ഒന്നാംക്ളാസില്‍ പഠിക്കുന്ന ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റിലായ റോളര്‍ സ്കേറ്റിംഗ് പരിശീലകന്‍ മുമ്പും സമാന കേസുകളില്‍ പ്രതിയായിട്ടുണ്െടന്നു പോലീസ്. റോളര്‍ സ്കേറ്റിംഗ് പരിശീലകനായ ബിഹാര്‍ സ്വദേശി മുസ്തഫ എന്ന മുന്ന(30)യെ ഞായറാഴ്ചയാണു പോലീസ് അറസ്റ് ചെയ്തത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഒരാഴ്ചത്തെ പോലീസ് കസ്റഡിയില്‍ വിട്ടുകൊടുത്തു.

ബിഹാറിലെ ദര്‍ബംഗ ജില്ലയില്‍നിന്നുള്ള ഇയാള്‍ 20 വര്‍ഷമായി ബാംഗളൂര്‍ നഗരത്തിലാണു താമസം. ഫിസിക്കല്‍ എഡ്യുക്കേഷനില്‍ ബിരുദം നേടിയിട്ടുള്ള ഇയാള്‍ വിവാഹിതനും മൂന്നുവയസുള്ള പെണ്‍കുട്ടിയുടെ പിതാവുമാണ്.

സമാനമായ കുറ്റത്തിന് ഇയായാളെ മുമ്പ് മറ്റൊരു സ്കൂളില്‍ നിന്ന് പുറത്താക്കിയിരുന്നതായി പോലീസിന് വിവരം ലഭിച്ചു. അതിനാല്‍ പ്രതിക്കെതിരേ ഗുണ്ടാനിയമം ചുമത്തുമെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ നിയമസഭയെ അറിയിച്ചു. ബലാത്സംഗക്കേസുകളിലെ പ്രതികളെ ഗുണ്ടാനിയമത്തില്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഗുണ്ടാനിയമം ഭേദഗതി ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പീഡനക്കേസുകളില്‍ എത്രയും വേഗം വിചാരണ പൂര്‍ത്തിയാക്കി ഇരകള്‍ക്കു നീതി ലഭ്യമാക്കുന്നതിന് അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


കഴിഞ്ഞ 14ന് അസ്വസ്ഥത അനുഭവപ്പെട്ട കുട്ടിയെ സ്വകാര്യ ക്ളിനിക്കിലെത്തിച്ചു പരിശോധിച്ചപ്പോഴാണു പീഡനവിവരം മാതാപിതാക്കള്‍ അറിയുന്നത്. തുടര്‍ന്നു പോലീസില്‍ പരാതിപ്പെടുകയായിരുന്നു. രക്ഷിതാക്കളും സാമൂഹ്യപ്രവര്‍ത്തകരും കഴിഞ്ഞ അഞ്ചു ദിവസമായി നടത്തിവന്ന കടുത്ത പ്രക്ഷോഭത്തെത്തുടര്‍ന്നു ഞായറാഴ്ചയാണു പ്രതിയെ പോലീസ് അറസ്റ് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.