മോദിയുടെ വാരാണസിയിലെ റോഡ്ഷോയ്ക്കെതിരേ കോണ്‍ഗ്രസ് പരാതി നല്കി
മോദിയുടെ വാരാണസിയിലെ  റോഡ്ഷോയ്ക്കെതിരേ കോണ്‍ഗ്രസ് പരാതി നല്കി
Friday, April 25, 2014 11:29 PM IST
ന്യൂഡല്‍ഹി: വാരാണസിയില്‍ പത്രിക സമര്‍പ്പിക്കാന്‍ ബിജെപി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി നടത്തിയ റോഡ് ഷോയ്ക്കെതിരേ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്‍കി. ബിജെപി സംഘടിപ്പിച്ച റോഡ് ഷോ തെരഞ്ഞെടുപ്പു ചട്ടങ്ങളുടെയും നിയമങ്ങളുടെയും ലംഘനമാണെന്നും പാര്‍ട്ടി നേതാക്കള്‍ക്കെതിരേ കേസെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

വാരാണസി ഉള്‍പ്പെടെ മിക്ക മണ്ഡലങ്ങളിലും വലിയ ടിവി സ്ക്രീനുകള്‍ സ്ഥാപിച്ചു പ്രചാരണ പരിപാടികള്‍ സംപ്രേഷണം ചെയ്തു. വാരാണസിയില്‍ രാവിലെ എട്ടുമുതല്‍ മൂന്നുവരെ ഇതു തുടര്‍ന്നു. ഇക്കാര്യം കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയെടുത്തില്ലെന്നു കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇക്കാര്യത്തില്‍ കമ്മീഷന്റെ മറുപടി പ്രതീക്ഷിക്കുകയാണെന്നും അതുണ്ടായില്ലെങ്കില്‍ രാഷ്ട്രപതിയെ സമീപിക്കുമെന്നും എഐസിസി വക്താവ് ആനന്ദ് ശര്‍മ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.